നമസ്കാരം..
വൈകുണ്ഠത്തിലേക്ക് അഥവാ Why..?? കുന്തം...!!! - ങ്ങാ..അത് തന്നെ , അതിലേക്കു സ്വാഗതം
എന്‍റെ പേര്വിഷ്ണു. ഞാന്‍ ഈ ലോകത്ത് വന്നിട്ട് പത്തു ഇരുപത്തിമൂന് വര്‍ഷം ആയി, എന്നിരുന്നാലും ഈ ഭൂലോഗത്ത് ഞാന്‍ ഒരു തുടക്കകാരന്‍ തന്നെ. ആര്‍ഷ ഭാരത സംസ്കാരത്തിന് അടിത്തറ പാകിയ വേദങ്ങളും ഉപനിഷത്തുക്കളും വായിച്ചു അതിലെ നിന്ന് ഉത്ബോധിതനായത് കൊണ്ടൊന്നുമല്ല ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങാം എന്ന് കരുതിയത്, വെറുതേ ഒരു രസം അത്ര തന്നെ. എന്തിരുന്നാലും ഞാന്‍ ഈ പരിപാടി ഉടനെ എങ്ങും നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല .
ഞാന്‍ മഹാത്മാ ഗാന്ധി, അംബേദ്കര്‍ എന്നിവരെ പോലെ ഉള്ള ഒരാളാണ്. ഹോ..! ഇത്ര അഹങ്കാരമോ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഞാന്‍ ഉദ്ദേശിച്ചത് ഞാന്‍ അവര്‍ ഒരു കാലത്ത് ചെയ്തത് പോലെ നിയമം പഠിക്കുന്ന ഒരാള്‍ ആണ് എന്നാണ്. അതെ, ഞാന്‍ ഒരു നിയമ വിദ്യാര്‍ഥി ആണ്. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ ഒരു വക്കില്‍ ആകും, ആകുമാരിക്കും, ആകണം (ഈശ്വാരാ..!!)
അങ്ങനെ ഇരുന്നപോഴാണ് പെട്ടെന്ന് ഒരു ഉള്‍വിളി, സമൂഹത്തിന് വേണ്ടി എന്തെങ്ങിലും ചെയ്യേണം, സമൂഹത്തിന് വേണ്ടി എന്തെങ്ങിലും ചെയ്യേണം എന്ന്. പിന്നെ അതിനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു, പലരോടും ചോദിച്ചു, "നിന്‍റെ ഈ ഒടുക്കത്തെ തീറ്റി കുറക്കെടാ..!! ", ഒരുത്തന്‍റെ ഉപദേശം, "ഒന്ന് കുളിച്ചാല്‍ നന്നായിരിക്കും"- മറ്റൊരാള്‍, "പോയി ചാവേടാ"- വേറൊരുത്തന്‍ അവന്‍റെ ഒക്കെ പരമ്പരയെ മുഴുവന്‍ മനസ്സില്‍ തെറി പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും ചിന്തിച്ചു...ഒടുക്കം SocialNetwork എന്ന ഇംഗ്ലീഷ് പടം കണ്ടപ്പോള്‍ ഒരു ആശയം ഉദിച്ചു, വല്ല ഓണ്‍ലൈന്‍ പരിപാടിയും ട്രൈ ചെയ്താലോ എന്ന്. പക്ഷെ Mark Zuckerberg എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. internetല്‍ Facebook നും Gmail നും അപ്പുറം ഒന്നും അറിയാത്ത ഞാന്‍ എന്ത് ചെയ്യാന്‍. അപ്പോഴാണ് ബ്ലോഗ് എന്ന ആശയം ഉദിച്ചത്...Yes..! What an Idea sirjee…!!
അങ്ങനെ ഞാനും ഒരു ബ്ലോഗനാകാന്‍ തീരുമാനിച്ചു.
ഈ ബ്ലോഗിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയുന്നതായിരിക്കും
സസ്നേഹം വിഷ്ണു :)